link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഏപ്രിൽ 2015

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, ഏപ്രിൽ 19, ഞായറാഴ്‌ച

വരകൾ മാത്രം ജയിക്കുന്ന കളി










           മധു,മുട്ടം

ർമ്മം കാട്ടിലാണീ ലോക-
ത്തധർമ്മം നാട്ടിലുമെന്നാ
മർമ്മം കണ്ടോർ മാമുനിമാർ
പറഞ്ഞു പണ്ടേ-!
നല്ലകാലത്തെന്നും ധർമ്മം
കാട്ടിലലഞ്ഞുതിരിഞ്ഞെ-
ന്നല്ലയോ പറഞ്ഞു 
നമ്മോടിതിഹാസങ്ങൾ!
പതിന്നാലു സംവത്സരം 
രാമായണത്തിലും, കഷ്ടം-!
പന്തീരാണ്ടുകാലം പിന്നാ
ഭാരതത്തിലും!!
ധർമ്മാധർമ്മങ്ങൾക്കു മുഖം
തിരിച്ചറിയാത്ത കൊടും-
കർമ്മവേദികളായെന്നും 
പടക്കളങ്ങൾ.
ഒടുവിലോ-!? കൊന്നും കൊല-
വിളിച്ചുമാ ധർമ്മം വീണ്ടും
പടികയറുമ്പോഴല്ലോ 
പരമകഷ്ടം.!!
അലഞ്ഞാലുമാരണ്യത്തിൽ
സുഖവാസമായിരുന്നെ-
ന്നറിയുന്നു നടുക്കത്തോ-
ടധർമ്മാരികൾ!
ധർമ്മാധർമ്മങ്ങളെ രണ്ടു
ചേരിയാക്കിക്കാണിച്ചതിൻ
നർമ്മമറിഞ്ഞവരോർത്തു
ചിരിച്ചിടുന്നു.
ഓർത്താലമ്മുനീന്ദ്രരുള്ളി
ലാർത്തു ചിരിപ്പതിൻ പൊരുൾ
പാർത്താലെന്നുമാരും
പൊട്ടിച്ചിരിച്ചുപോകും-!!
കുരവയുമാർപ്പുമായ് വന്ന-
ണിനിരക്കുന്നു ക്രീഡാ-
രതിയുള്ളോർ-രസികന്മാർ-
സമതയുള്ളോർ
*മരിയാദയില്ലാത്ത മൈ-
താനമേറി ലീലയാ കാൽ-
വിരലാലെ കളമൊന്നായ്
വരച്ചിടുന്നു.
ഒരു പുറമൊരുചേരി.., 
മറുപുറം മറ്റേച്ചേരി;
നടുവിലാ നിയമത്തിൻ 
വിരൽ പൊങ്ങുന്നൂ.
വെറുമൊരു വരയിൽനി-
ന്നുണരുന്നു രസത്തിന്റെ
വെളുത്ത ശരിയും 
പാവം കറുത്തതെറ്റും!!
കളിക്കളം പിറക്കുന്നു
കളിയിൽ പൊയ് ജനിക്കുന്നു,
കളിപ്പിക്കാൻ ദേവർഷികൾ 
കക്ഷിചേരുന്നു-!!
ഇരുചേരികളും തോറ്റു
മടങ്ങുന്നു--! വരച്ചിട്ട
വരകളാർക്കും വേണ്ടാതെ
ജയിച്ചിടുന്നു----!!
അതുകണ്ടു പൊട്ടിച്ചിരി-
ച്ചിരിക്കുന്ന മുനിമാർതൻ
ചിരിക്കൊപ്പം ചിരിക്കാനാ-
ളില്ലാതാകുന്നൂ----- .
        
              ---0---             
-----------------------------------------------------------------
*മരിയാദ= മര്യാദ= അതിര്.

2015, ഏപ്രിൽ 5, ഞായറാഴ്‌ച

അഷ്ടപദി








നിത്യവസന്ത സുഗന്ധകരം‘,
ഹർഷഹൃദന്തമരന്ദമയം
അഷ്ടപദീ നിൻ പുഷ്പദളം
മുഗ്ദ്ധവികാര വിലോലദലം.
1- ദ്വാപരനൂപുരസ്വരമഞ്ജരികൾ
ഗോപികളുടെ മദമന്ത്രങ്ങൾ.
രാഗവതീ നിൻ താളലയങ്ങൾ
രാഗലതാമഞ്ജീരങ്ങൾ.
2-നിൻ പദലഹരിയിലമ്പലനടകൾ
നിർവൃതികൊള്ളും രാവുകളിൽ
കങ്കണമുരളീസംഗമവേദികൾ
മംഗലഹൃദയനികുഞ്ജങ്ങൾ.
3-മദകളവാണീവീണയിൽ നീയാ-
രതിസുഖസാരേ ഗീതവുമായ്
തിരയുവതെന്തേ..? പഴയൊരു പുടവ-
ക്കരയിലെ മായാ മയ്യഴകോ?                
                     -മധു,മുട്ടം