ഭൂമിതന്നടുക്കള-
ക്കാരനാം സൂര്യാ
..! നിന്റെ-
യൂതലുമെരിക്കലും
തിളപ്പിച്ചാറിക്കലും
വാതമായ്,വേനൽച്ചൂടായ്,
വർഷമായ്,വിദ്യുത്തായാ -
വേദമായ് ,വേദവ്യാസ
സിദ്ധിയായ്,സിദ്ധാർത്ഥനായ്
പാകമെത്തിച്ചിട്ടുപ്പു
നോക്കുന്ന തിരക്കിലീ
ബീഡി കത്തിക്കാനല്പം
തീയുഞാനെടുത്തോട്ടെ ..!
-മധു,,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ