link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ജ്ഞാനക്കണ്ണൻ

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, നവംബർ 9, ഞായറാഴ്‌ച

ജ്ഞാനക്കണ്ണൻ







ഞാനാണെന്നൊരു ഭാവനയിങ്ങനെ..
ഞാൻ ‘പെണ്ണെ’ന്നൊരു ഭാവനയങ്ങനെ....!
അങ്ങനെയിങ്ങനെ ഭാവനപിണ്ഡി-
ച്ചിങ്ങനെയങ്ങനെവന്നുടനുടലും....!
ഞാ’നോ പെണ്ണല്ലാണല്ലെന്നതു
ജ്ഞാനക്കണ്ണാൽ കാണും താനും...!

ജ്ഞാനക്കണ്ണന്‍ ഞാനെ’ ന്നെണ്ണു-
ന്നേരം മനമായ്ക്കാണ്മതിതെല്ലാം.
അങ്ങനെകാണും മനമല്ലാതി-
ന്നിങ്ങനെ കാണും ലോകവുമില്ല...!!

കാണുന്നേരം ജ്ഞാനക്കണ്ണിനു
'ഞാനെ'ന്നുണ്ടൊരു ഭാവം വേറേ...!
ആരവിടെ” ന്നു തിരക്കുകിലെവിടേം
ഞാനിവിടെ” ന്നേയുത്തരമുള്ളൂ....!
ഞാനോ രണ്ടില്ലെന്നതുകണ്ടാൽ
‘ഞാനും’ പോകും ‘നീയും’ പോകും...!
ആ വഴി ചെന്നു മുറയ്ക്കു തിരഞ്ഞാൽ
ജ്ഞാനം മുഖപടമടവേ മാററും.
ജ്ഞാനമുദിക്കുന്നേരമ്മുതലൊരു-
ഞാനേ കാണൂ ബ്രഹ്മാണ്ഡത്തിൽ..!!! 

                               -മധു,മുട്ടം

 


അഭിപ്രായങ്ങളൊന്നുമില്ല: