സത്യം മിണ്ടാറില്ല;
മിണ്ടിയാലോ കള്ളമേ മിണ്ടൂ-!
സത്യം ഒരിക്കൽ ഒന്നു മിണ്ടിയതാണല്ലോ
ഈ ലോകം--! കണ്ടില്ലേ —പച്ചക്കള്ളം…!!
പാവം കള്ളം….!
കള്ളം പറയുന്നു
തനിക്കുള്ളതെല്ലാം
സത്യമെന്ന്--!
ശരിയാണ്. പക്ഷേ…
സത്യമോ--പിന്നെയും അനന്തമായി
ശേഷിക്കുന്നു--!
കഷ്ടം….!
അങ്ങനെയാണു കള്ളമേ
നീ കള്ളമായത്…..!!
-നിത്യമാധവം-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ