മഴവില്ല് കണ്ടു
മതിവരാഞ്ഞും
മറിമാന്മിഴിയിൽ
മതിമറന്നും
തളിരും മലരും
മനം കവരും
കുളിരും പുലർകാല
ഭംഗി കണ്ടും
തെളിമാനംകണ്ടും
ത്രിസന്ധ്യകണ്ടും
പുളകംകൊണ്ടമ്പിളി-
ത്തെല്ലുകണ്ടും
കവിമനപ്പൂങ്കാ-
വനങ്ങൾ പൂക്കെ
അതിലല്ലെൻ
വിസ്മയച്ചെണ്ടുപൂത്തു-!
‘അവിടില്ലാക്കൊമ്പി’ലെ
പൂവിറുത്ത്
‘ഇവിടില്ലാനൂലി’ലാ
പൂവുകോർത്ത്
അഴകോടിന്നീവിധം
ചൂടിനിൽക്കും
മമ മനം കണ്ടു ഞാൻ
വിസ്മയിപ്പൂ….!!
-മധു,മുട്ടം
കുള
1 അഭിപ്രായം:
really I wondered,not only even this poem but The Poet !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ