ചില ചില മോഹങ്ങൾക്കു
ചിലമ്പുണ്ടോ….!?കാലിൽ
കിലു കിലെ കിലുങ്ങുന്ന
കിങ്ങിണിത്തളയുണ്ടോ…..!?
തളയിട്ടു കരളിന്റെ
തളമാകെ ഓടിയോടി
ഒളിവിൽപ്പോയ് മണിചിന്നും
ചിരിയുണ്ടോ…!?മായാ-
മറയിൽ നിന്നൊളികണ്ണാൽ
കളിയുണ്ടോ…!?
(ചില..ചില..
അരയിൽ കിങ്ങിണിയുണ്ടോ…!?.
നെറുകയിൽ പീലിയുണ്ടോ…. !?
ഒരുകൈയിൽ കുഞ്ഞോട-
ക്കുഴലുണ്ടോ……!? മെയ്യിൽ
മരതക മണിവർണ്ണ-
പ്പൊലിമയുണ്ടോ….!?
(ചില..ചില..
ഇടയിൽ വിങ്ങുന്ന നെഞ്ചിൻ
യമുനാ തീരത്തൊരു
ഇടയനെപ്പോലുള്ള
വരവുണ്ടോ….!?ഓട-
ക്കുഴലൊലിയമൃതാലെ
തഴുകലുണ്ടോ… !?
(ചില..ചില..
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ