link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: അറിയില്ല കണ്ണാ…(പാട്ട്)

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, മേയ് 3, ഞായറാഴ്‌ച

അറിയില്ല കണ്ണാ…(പാട്ട്)


അറിയില്ല കണ്ണാ
റിയില്ല കണ്ണാ എന്തിനോയിന്നും
നിറകണ്ണുമായി ഞാൻ വന്നൂ.
അരവിന്ദനയനനു നൽകുവാനൊരു മല-
രിതൾ പോലുമില്ലാതെ  വന്നൂ ,
നടയിൽ മൗനമായ് നിന്നൂ.

പഞ്ചലോഹപ്പടിവാതിൽ തുറന്നു നീ
കൺകുളിരായിവന്നു. ഉള്ളിൽ
പുഞ്ചിരിതൂകി നിന്നൂ..
അഞ്ജനവർണ്ണാനിന്നോടു ചൊല്ലുവാ-
നൊന്നുമില്ലായിരുന്നു! നിറ
കണ്ണുമായ് നോക്കിനിന്നു..

നെഞ്ചിലീ നീരില്ലാ കാളിന്ദീതീരത്തേ
ക്കെന്തേ തിരഞ്ഞു വന്നൂ! കണ്ണ-
നെന്തേ തിരഞ്ഞുനിന്നൂ!?
ശിഞ്ജിതം തീർന്ന ചിലങ്കകളോ-!? മണ്ണി
ലെന്നേ മറഞ്ഞിരുന്നൂ..!.അതും
കണ്ണൻ മറന്നിരുന്നൂ..!.
                            -മധു







അഭിപ്രായങ്ങളൊന്നുമില്ല: