link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: കല്പവൃക്ഷക്കൊമ്പിലേക്കൊരു കത്ത്.

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, നവംബർ 16, ഞായറാഴ്‌ച

കല്പവൃക്ഷക്കൊമ്പിലേക്കൊരു കത്ത്.









വീണപൂവേ ...! നിൻ സുഗന്ധം  സാമ്യ -
മേലാത്ത  വാസന്ത ഗന്ധം...!
വീണില്ല നീ  നൽ ലതാന്തം..., മൃതി-     
വീണു നിൻ  മുമ്പിലോ  താന്തം ...!
വാടിയന്നാ നാകചന്തം , ഇന്നും
വാടിയില്ലാ  രാഗഗന്ധം...!
വാടിക്കൊഴിഞ്ഞു  നിന്നംഗം ...., ഇന്നും
വാഴുന്നു നിന്നംന്തരംഗം..!!
വാടിക്കു നീ പണ്ടു രുക്മം...., ഇന്നു 
വാണിക്കു സീമന്തരത്നം..!
വല്ലിക്കു പുന്നാരത്തങ്കം...,  ചിന്താ-
മല്ലികൾക്കിന്നു പര്യങ്കം...!
വണ്ടിനോ വാരാവസന്തം....., പണ്ടു 
കണ്ടവർക്കുള്ളിനാനന്ദം...,
ചെണ്ടുകൾക്കുത്തുംഗശൃംഗം.....നിന്നിൽ
ക്കണ്ടശ്രുഗംഗാതരംഗം.....

രാഗലോലർക്കു നിന്നന്തം അനു-
രാഗകഥതൻ ദുരന്തം....
സൽക്കലക്കേകി  നിൻബന്ധം    നവ-
വൽക്കലം ചാർത്തും നിബന്ധം.
ആശാനു ഭാവതരംഗം  നീയി-
ന്നാശകൾ മുത്തും പതംഗം....!
അദ്വൈതചിന്താമുകുന്ദം നീയാം
വിശ്വൈക ഭാവനാകുന്ദം
സന്തപ്തമർത്ത്യഹൃദന്തം  തോറും 
സംഫുല്ലമായ വസന്തം....!

അന്നു നിന്നംഗപ്രത്യംഗം  ചൂഴെ
നിന്നൊരാ മാനസഭൃംഗം
മുങ്ങിയാനാമോഹഭംഗം തന്നിൽ-
വിങ്ങിയീ ഉദ്യാനരംഗം...
എങ്കിലും....സംസാരബന്ധം  ചിന്തി
വന്നുവോ നിന്നാത്മഭൃംഗം.....!?
പിന്നങ്ങു നിന്നംഗസംഗം ചാർത്തി
നിന്നുവോ വീതാഭിഷംഗം....?
സുന്ദരീ....സപ്പരിസ്പന്ദം പരി-
സ്യന്ദിച്ചുവോ  നീ  മരന്ദം.....?
                                           -മധു,മുട്ടം
                                          
   


അഭിപ്രായങ്ങളൊന്നുമില്ല: