ചിന്തിക്കും ചിരിക്കും ജന്തു
ജന്തുക്കള്ക്കാകെയന്തകന്
മനംകൊണ്ടു കാലം തീര്‍ക്കും
ഭൂതവും ഭാവിയും മാത്രം-!!
മദം കൊണ്ടു നാവാല്തീര്ക്കും
വാക്കിനാല്‍ വര്‍ത്തമാനവും...!
മതം കൊണ്ടതാര്ക്കും ഭ്രാന്തി-
‘തീര്ക്കു’മെത്രമേല്‍ ശാന്തിയും...!
വര്ത്തമാനമുണ്ടെന്നാലും
‘വര്‍ത്തമാന’മില്ലാത്തിവന്
വര്‍ത്തമാനം ‘ഞാ’നെന്നോര്ത്താൽ
ബുദ്ധനായിത്തെളിഞ്ഞിടും-!
മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ