മന്ത്രകോടിമണക്കുമീ-
സന്ധ്യയിൽ രാഗസന്ധ്യ സീമന്ത
കുങ്കുമം ചാർത്തിനിൽക്കവേ…..
എന്റെയുള്ളിലെ കാവുണർത്തുന്ന
നന്തുണിപ്പെണ്ണുമൂളുമീ-
ചിന്തുമായ് നിന്റെ കോലകത്തിന്റെ
ദന്തഗോപുരവാതിലിൽ
നിന്നു കാക്കവിളക്കിലോർമ്മതൻ
നെയ്യൊഴിച്ചു തെളിപ്പു ഞാൻ…..
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ