[നാടകീയ സംഘനൃത്തഗാനം]
പശ്ചാത്തലത്തിൽ പൂമുഖവും അറപ്പുരയുമുള്ള ഒരു ഓണമുറ്റം.
[പാടാനും നൃത്തം ചെയ്യാനും വിരുതുളള കൌമാരക്കാരായ കുറച്ച് പെൺകുട്ടികളും
ആൺകുട്ടികളും, പിന്നെ കുറച്ചു യുവതികളും വേണം.
പശ്ചാത്തലത്തിൽ അറപ്പുരയുടെ പൂമുഖത്തു കവഞ്ചിയിൽ പ്രസരിപ്പുള്ള കാരണവർ. പൂമുഖത്തിണ്ണയിലുംചെറുതിണ്ണയിലും നിറയെ ഓണക്കോടിയുടുത്തു ഉത്സാഹപൂർവം കാഴ്ചക്കാരായി കൂടിയിരിക്കുന്ന മുത്തശ്ശിമാർ മുതൽ പലപ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാർ. മുറ്റത്ത് അത്തപ്പൂക്കളത്തിനടുത്ത് പൂക്കുലയുമായി തുള്ളാനിരിക്കുന്ന ഒരുപെൺകുട്ടിയും അവൾക്കുചുറ്റും ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന പാട്ടുകാരുടെസംഘവും..
സംഘത്തിലെ ഒരു പെൺകുട്ടി കൈത്താളത്തോടെ ആദ്യവരി പാടിത്തുടങ്ങും. തുടർന്നുള്ള ഓരോവരിപാടിക്കൊണ്ട് തുമ്പിതുള്ളൽ സംഘത്തിലെ ഓരോ കുട്ടിയുംകൂട്ടത്തിൽചേരും. പിന്നെ എല്ലാം സംവിധായകന്റെഔചിത്യം പോലെ.]
പെൺകുട്ടി 1-: പഞ്ഞം പോയിട്ടും, പാടമൊഴിഞ്ഞിട്ടും
2-:പുന്നെല്ലിൻ നിറപ്പൂക്കണികണ്ടിട്ടും
3-: പൂവിരിഞ്ഞിട്ടും
പൂപ്പടകണ്ടിട്ടും
4-: പൂവായപൂവൊക്കെ പൂവല്ലിതന്നിട്ടും
1-: പൂവിളിച്ചിട്ടും
പൂക്കുലതന്നിട്ടും
നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ…..!?
പെൺകുട്ടികളുടെകൂട്ടം--: നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
ആൺകുട്ടി-1-:ചിങ്ങത്തേരേറിത്തമ്പുരാൻ വന്നിട്ടും
2-: എങ്ങും പൊന്നോണപ്പൂവിളി കേട്ടിട്ടും
3-: ആർപ്പുവിളിച്ചിട്ടും…
4-: ആളേറെവന്നിട്ടും…
ആകാശത്തുമ്പത്തെപ്പൂനുള്ളിത്തന്നിട്ടും
1-: നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ…
ആൺകുട്ടികളുടെകൂട്ടം--: നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?എന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?എന്തേ നീ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
ആൺ-: നാണം വന്നിട്ടോ നാലാളെക്കണ്ടിട്ടോനീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
[പാടാനും നൃത്തം ചെയ്യാനും വിരുതുളള
കൌമാരക്കാരായ കുറച്ച് പെൺകുട്ടികളും
ആൺകുട്ടികളും, പിന്നെ കുറച്ചു
യുവതികളും വേണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ