ബോധകലാധര
നിതാന്തനടനം
ഞാനും നീയെന്ന
ഞാനും അതി-
ലലകൾ—രാഗകലകൾ..!
(ആനന്ദ-അനന്ത സാഗരനടനം)
ബോധേന്ദുകല ചൂടും സാഗരനർത്തന
കേളീനടനത്തില് നാമോ
രാഗിണീ.....
ഊർജ്ജ തരംഗാംഗുലികളിലുണരും
ഭാവമനോഹര
രാസമുദ്രകൾ.....!
വിടരുന്നു...പുണരുന്നു...പടരുന്നു...പിരിയുന്നു..
മധുരമധുരലാസ്യ
രസമുദ്രയായ്......!
*അവിരാമ
സുഖസുന്ദര സുഗമാമരരസഭാസുര
നടനാമൃതസുഷമാലസ
ശുഭസാഗരനടനം....!
നടനം.....
(ആനന്ദ-അനന്ത
സാഗരനടനം)
രാഗേന്ദുകലചൂടുമീരാസനർത്തന
കേളീനടനത്തിൽ ജനിയും
മൃതിയും
ജീവതരംഗപദങ്ങളിലെ
രസ-
**നാട്യനതോന്നത
ചാരുനിലകൾ.....!!
കലരുന്നു...ഋതമൗനം
മുകരുംനിശ്ചലമാത്ര
മധുരമധുരമൗനരസമുദ്രയായ്....!
അവിരാമ
സുഖസുന്ദര സുഗമാമരരസഭാസുര
നടനാമൃതസുഷമാലസ
ശുഭസാഗരനടനം....!
നടനം.....
(ആനന്ദ-അനന്ത
സാഗരനടനം)
💗 -
-----------------------------------------.
*അവിരാമവും( ഇടതടവില്ലാത്തതും) സുഖസുന്ദരവും സുഗമവും അമരമായരസംകൊണ്ടു ശോഭിക്കുന്നതുമായ നടനാമൃതത്തിന്റെ വിശേഷഭംഗികളാൽ ശുഭകരമായിരിക്കുന്ന സാഗരനടനം.
**നാട്യനതോന്നത=നാട്യത്തിന്റെ
നതവും ഉന്നതവുമായ (താഴ്ന്നും ഉയർന്നുമുള്ള ) നിലകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ