link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഈണമുള്ള കത്തുകൾ

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഈണമുള്ള കത്തുകൾ





കലെയെങ്ങോ  ഉള്ളൊരാരാധികേ....
അഭിനന്ദനങ്ങൾക്കു നന്ദി...      എന്റെ
കുറുമൊഴിച്ചിന്തു നിൻ കിളിമൂളാറുണ്ടെ-
ന്നറിയിച്ച കത്തിനു നന്ദി.....  നിന്റെ
അനുമോദനങ്ങൾക്കും  നന്ദി.....

അറിയില്ല നമ്മൾ കണ്ടാലൊരിക്കലും
അറിയില്ല തമ്മിലെന്നാലും....തെല്ലു-
മറിയില്ല തമ്മിലെന്നാലും...
അറിയുന്നു ഞാൻ നിന്റെ കനവിന്റെയരിമുല്ല-
ക്കൊടിയെത്ര മൊട്ടിട്ടുവെന്നും..... നിന്റെ
മനമെത്ര പൂവിറുത്തെന്നും..... ആ
മിഴിയെത്ര മാലകോർത്തെന്നും....!

ഒരു കൊച്ചുകത്തിൻ നാക്കിലത്തുമ്പിൽ നീ 
ഹൃദയംവിളമ്പിനിന്നെന്നും .... അതിൽ 
മധുരം തുളുമ്പിനിന്നെന്നും....
അതിലിറ്റ കണ്ണുനീർപ്പാടുകൾ കാണ്‍കെ നിൻ
മിഴിയൊപ്പി ഞാനിരുന്നെന്നും....നിന്റെ
കവിളൊപ്പി ഞാനിരുന്നെന്നും 
അറിയില്ലൊരു വഴിയമ്പലം തന്നിൽ നാ-
മഭിമുഖം വന്നിരുന്നാലും.....!

എന്നാലും....
അറിയുന്നു ഞാൻ പ്രിയസഖി നിന്റെ സങ്കല്പ-
മലർവനി പൂക്കുന്ന കാലം....!
അതിലൊരു പൂങ്കുയിലായ് വന്നിരുന്നു ഞാൻ
മധുരമായ് പാടുന്ന നേരം
അതുകേട്ടു നീയെന്നെത്തിരയും. സ്മരണകൾ
തളിരിടും കൊമ്പുകൾ തോറും.....!
അവിടന്നീ പാട്ടിന്റെ പല്ലവി നിൻ ചുണ്ട-
ത്തറിയാതെ തേൻപോലെയൂറും...
അറിയുമന്നേരം നാം കാണാത്തോരെങ്കിലും
 
പിരിയാറില്ലെന്നിരുപേരും.....! നമ്മ-
ളിരുപേരല്ലെന്നുള്ള നേരും
 .....!!
                                    
-മധു,മുട്ടം     

                                            




 




അഭിപ്രായങ്ങളൊന്നുമില്ല: