വനമാല കോർക്കുമീ മനവും..
അറിയാതെ നിറയുമീ മിഴിയും…തെല്ലു-
മറിയില്ലേ കണ്ണാ ഇനിയും…..?
ചിരകാലമോഹങ്ങളോടെ ദൂരെ
അരമന നോക്കി ഞാൻ നിൽപ്പൂ.
അവിലുമായങ്ങേറി വന്നാൽ ആഴി-
മകളറിയില്ലേ കണ്ണാ…..!?
നടയിൽ നിൻ അപദാനം പാടി ഞാൻ
തളരുമ്പോൾ താമരക്കണ്ണാ
തിരുമറുകൊളിയേലും മാറിൽ ചേർത്തു
തഴുകില്ലേ മുകിൽവർണ്ണാ.
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ