link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ത്രേതായുഗം വീണ്ടും പിറന്നാൽ

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, നവംബർ 2, തിങ്കളാഴ്‌ച

ത്രേതായുഗം വീണ്ടും പിറന്നാൽ







ത്രേതായുഗം വീണ്ടും പിറന്നാൽ

ത്ര്യംബകം വീണ്ടുമൊടിഞ്ഞാൽ

രാമായണത്തിലെ നായിക വീണ്ടും

മായാ മാനിനെ കാണും- വാല്മീകി-

മാമുനി അതുകണ്ടു ചിരിക്കും-!

         (ത്രേതായുഗം വീണ്ടും...

അംബുജലോചനനന്നും പ്രിയതൻ

ചില്ലിവില്ലേറ്റകലും

പണ്ടു മുഴങ്ങിയ 

നിലവിളിവീണ്ടും

പഞ്ചവടികേട്ടു നടുങ്ങും

 സ്വരമറിയും 

അനുജനു മൈഥിലി

ആദ്യപ്രഹേളികയാകും         

             (ത്രേതായുഗം വീണ്ടും...

ദണ്ഡകകാനന വനിയിൽ വിതുമ്പി

*ത്ര്യംബകോൽത്ഭവ ഒഴുകും..

രണ്ടുയുഗങ്ങളിൽ 

സേതു ഉയർത്തി

തമ്പി തളർന്നു മയങ്ങും

ആ മലരടികൾ

രാമൻ മിഴിനീർ

പാദ്യം കൊണ്ടു കുതിർക്കും.

             (ത്രേതായുഗം വീണ്ടും...

                       -മധു,മുട്ടം

--------------------------------

* ഗോദാവരി നദി

 






അഭിപ്രായങ്ങളൊന്നുമില്ല: