കാലം
കരളിന്റെ കന്നേപ്പറമ്പിലെ
കാവായിമാറിയാറെ….,
കൗമാരമോഹനീലാഞ്ജനമൗനങ്ങൾ
കല്ലായിമാറിയാറെ….
കാക്കവിളക്കു
കൊളുത്തിയില്ലിന്നോളം
കാവൂട്ടൊരുക്കിയില്ല...,
കാവിയുടുത്തന്നിറങ്ങവേ
വന്നൊന്നു
കൈകൂപ്പിനിന്നുമില്ല...
കാറ്റുനക്കാത്ത...കരിന്തിരികത്താത്ത
വാക്കുമാത്രം തെളിപ്പൂ.... ഇന്നീ
വാക്കുമാത്രം......
-മധു,മുട്ടം
2 അഭിപ്രായങ്ങൾ:
കൊള്ളാം
To Sri. Unknown.......... വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ