1-- ചക്രവാളത്തിലൊന്നുതലോടി
സുപ്രഭാതച്ചെപ്പുതുറക്കും
ഇന്ദ്രജാലക്കാരാ തരുമോ
നിന്റെ മയിൽപ്പീലി….
ഞാനൊന്നെടുത്തോട്ടേ….ഇവിടൊരു
പൂവാടിതീർത്തോട്ടേ….! അതിലെ
മാന്ത്രികക്കൊട്ടാരവാതിൽതുറന്നു
ഞാൻ
മാണിക്യമെടുത്തോട്ടേ….കാണാ-
മാണിക്യമെടുത്തോട്ടേ….!
2— ദിനാന്തശലഭം വിണ്ണിൽ വിടർത്തും
വിലോലരാഗച്ചിറകുകളിൽ
നിറങ്ങളെഴുതിയ തൂലികതരുമോ
പ്രപഞ്ചചിത്രകലാകാരാ…
ഞാനൊന്നെടുത്തോട്ടേ…. പുതിയൊരു
പൂമാനം തീർത്തോട്ടേ….അവിടെ
മായാത്ത വാസരസ്വപ്നങ്ങളാലൊരു
മാളിക പണിഞ്ഞോട്ടേ….!ആയിരം
ദീപങ്ങൾ തെളിച്ചോട്ടേ….!
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ