കഠിനമായ അകലം
സത്യാന്വേഷിയായ ഒരു പുതിയ ശിഷ്യൻ താൻ പുത്തനായി പണിയിച്ച പരിഷ്കൃതമായ രമ്യഹര്‍മ്മ്യം
ഗുരുവിനെ കാണിക്കാന്‍ അദ്ദേഹത്തെ അഭിമാനപൂർവം
ആനയിക്കുകയാണ്.
കോടികൾ ചെലവഴിച്ച വീടിന്റെ
ഗേറ്റിലെത്തി ആ ബഹുനിലമാളിക കണ്ട ഗുരു ആ ശിഷ്യനോടു പറഞ്ഞു:
“ഓഹോ-! സന്തോഷത്തിൽ
നിന്ന് താൻ ഇത്ര കഠിനമായ അകലത്തിലാണെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്-!”
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ