രസിക്കാൻ
വന്നവർ
സിദ്ധാന്തൻ-: “പേടി ആസ്വദിക്കാൻ ടിക്കറ്റെടുത്തു കയറിയവർ പേടിപ്പിക്കുമ്പോൾ പേടിച്ചാലോ-! ഹും-! ജീവിതത്തിലെ ദു:ഖങ്ങളെയും—ഭയങ്ങളെയുമൊക്കെ അങ്ങനെ മാത്രമേ കാണേണ്ടൂ…, സുഖങ്ങളെയും-! പക്ഷേ…ജീവിതം ദു:ഖിപ്പിക്കുമ്പോൾ നാം അതിനെനോക്കിരസിക്കാൻ മറക്കുന്നു…! ഇല്ലേ-!?“
മുഗ്ദ്ധാന്തൻ-: ‘’ദു:ഖത്തെ നോക്കി രസിക്കുക എന്നു പറഞ്ഞാൽ…!? എന്താണ്-? അതെങ്ങനെയാണ്-?”
സിദ്ധാന്തൻ-: ‘’ദു:ഖം തീർച്ചയായും ദു:ഖിപ്പിച്ചു വേണമല്ലോ ‘രസി’പ്പിക്കാൻ-! പേടിച്ചു രസിക്കാൻ ടിക്കറ്റെടുത്തവരെ പേടിപ്പിച്ചാലല്ലേ അവർ തൃപ്തരാകൂ-!
മുഗ്ദ്ധാന്തൻ-: “ഹൊറർ സിനിമയും മറ്റും കണ്ടുരസിക്കുന്നവർക്ക് തങ്ങൾ അതിൽനിന്നു സുരക്ഷിതരാണെന്ന ബോധമായിരിക്കും. രസത്തിനു അതൊരു പ്രധാനകാരണവുമാണല്ലോ-! എന്നാൽ ജീവിതത്തിൽ പേടിയും ദു:ഖവുമൊക്കെ അനുഭവിക്കുമ്പോൾ തിയേറ്ററിലെപ്പോലെ തങ്ങൾ അതിൽ നിന്നു സുരക്ഷിതമായ അകലത്തിലാണെന്നു വിചാരിക്കാനാവില്ലല്ലോ-!!”
സിദ്ധാന്തൻ-: “അതെ-! എന്നുവച്ചാൽ അങ്ങനെ വിചാരിക്കാൻ പോലും കഴിയാത്തത്ര തീവ്രതയോടെ ജീവിതം നമ്മെ എന്തും സത്യമെന്നു തൊന്നത്തക്ക വിധത്തിൽ തീവ്രമായി അനുഭവിപ്പിച്ചു രസിപ്പിക്കുന്നു എന്നർത്ഥം-!! അതായത്….‘പോര- ഇത്തിരികൂടി വരാനുണ്ട്…’ എന്നു സാധാരണ നമ്മൾ നാടകവും സിനിമയും മറ്റും കണ്ടിട്ട് പറയുമ്പോലെ ഒരുപഴിയും പറയാൻ പഴുതില്ലാതെ ജീവിതം നമ്മെ ‘അടിമുടി അടക്കി അങ്ങു രസി’പ്പിച്ചുകളയുന്നു--!
അതല്ലേ സത്യം-?! ”
അതല്ലേ സത്യം-?! ”
മുഗ്ദ്ധാന്തൻ-: “അങ്ങനെ പറയാൻ എങ്ങനെ പറ്റും-?! ”
സിദ്ധാന്തൻ-: “അങ്ങനെയല്ലേ പറയാൻ പറ്റൂ-!!”
മുഗ്ദ്ധാന്തൻ-: “എന്തുകൊണ്ട്-!?”
സിദ്ധാന്തൻ-:പറയാം. ഏത് അനുഭവങ്ങളെയും ഒന്നടുത്തു നിന്നു പരിശോധിച്ചു നോക്കൂ-! അനുഭവിക്കുന്ന ആൾ അഥവാ അയാളുടെ ആത്മസത്ത എന്ന അനുഭവസാക്ഷി ആ അനുഭവത്തിൽ പെടുന്നതേയില്ല-! സാക്ഷി എപ്പോഴും സാക്ഷ്യത്തിൽ നിന്നു ‘സുരക്ഷിതമായ അകലത്തിൽ‘ ആയിരിക്കും-!! അതുകൊണ്ടാണ് അയാൾക്ക് ആ അനുഭവം അനുഭൂതമകുന്നത്-! ഒന്ന് അനുഭവിച്ചോ- എങ്കിൽ അനുഭവിച്ച ആൾ ആ ‘അനുഭവം' ആകുകയേയില്ല-!! ഞാൻ അനുഭവിക്കുന്ന തലവേദന ‘എന്റെ‘ തലവേദനയാവാം- പക്ഷേ ഒരിക്കലും ‘ഞാൻ തലവേദന‘യാകുകയില്ല്ല്ല-!! അതുകൊണ്ടാണ് അത് അനുഭവിക്കാൻ കഴിയുന്നത്. ഇത് അറിയുന്നതാണ് സാക്ഷാൽ ‘ആത്മവിദ്യ’--!!
അഭ്യാസത്തിലൂടെ ‘ആത്മവിദ്യ’ അനാവൃതമായാൽ നാം സകല അനുഭവങ്ങളിൽ നിന്നും ‘സുരക്ഷിതമായ അകലത്തി’ലാണെന്നു തിരിച്ചറിയുകയും അതോടെ നാമൊക്കെ താനെന്ന സ്വന്തം കഥാപാത്രത്തിന്റെ സുഖദു:ഖങ്ങളെ നോക്കി രസിക്കാൻ തുടങ്ങുകയും ചെയ്യും എന്നത് ഉറപ്പല്ലേ!? ഏതു പോലെ-! സ്വന്തം മരണംപോലും അല്പംകൂടി നന്നാക്കാമായിരുന്നു എന്ന് രാമനാൽ വധിക്കപ്പെടുന്ന ബാലിയുടെ വേഷം രംഗത്ത് അവതരിപ്പിച്ച് “പോരാ—”
എന്നു സ്വയം തോന്നിയ നടനെപ്പോലെ…..!
എന്താ-? എന്തു തോന്നുന്നു-?
( നിത്യമാധവം ) -മധു,മുട്ടം
4 അഭിപ്രായങ്ങൾ:
Truth but not False !!
Truth,but not False !!
ഉറങ്ങിപ്പോയ സുഭാഷിണിയെ ശ്രീ. ജയപ്രസാദ് വന്ന് ഉണർത്തിയല്ലോ—!
-മധു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ