നിത്യവസന്ത സുഗന്ധ‘കരം‘,
ഹർഷഹൃദന്തമരന്ദമയം
അഷ്ടപദീ നിൻ പുഷ്പദളം
മുഗ്ദ്ധവികാര വിലോലദലം.
1- ദ്വാപരനൂപുരസ്വരമഞ്ജരികൾ
ഗോപികളുടെ മദമന്ത്രങ്ങൾ.
രാഗവതീ നിൻ താളലയങ്ങൾ
രാഗലതാമഞ്ജീരങ്ങൾ.
2-നിൻ പദലഹരിയിലമ്പലനടകൾ
നിർവൃതികൊള്ളും രാവുകളിൽ
കങ്കണമുരളീസംഗമവേദികൾ
മംഗലഹൃദയനികുഞ്ജങ്ങൾ.
3-മദകളവാണീവീണയിൽ നീയാ-
രതിസുഖസാരേ ഗീതവുമായ്
തിരയുവതെന്തേ..? പഴയൊരു പുടവ-
ക്കരയിലെ
മായാ മയ്യഴകോ…?
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ