പാട്ട്
പടിഞ്ഞാറ് പടിഞ്ഞാറൊരില്ലം…പാ-
ലലതല്ലും തീരത്തൊരില്ലം…!
ഇല്ലത്തെ ചെമ്മുകിൽപല്ലക്കിലെത്തും
പെണ്ണോ.... തങ്കച്ചെല്ലം…!
2. അന്നാ രാവിന്റെ ചില്ലകൾ പൂത്തപ്പോൾ
വന്നൂ ആരോമൽ മന്ദം---വിണ്ണിൽ
വന്നൂ ആരോമൽ മന്ദം.
എന്നേ ആ മരച്ചോട്ടിൽ കണ്ടിട്ടോ
എന്തേ മടങ്ങീ തങ്കം…! പൂനുള്ളാ-
തെന്തേ മടങ്ങീ തങ്കം….!?
3. ചന്ദനപ്പൊയ്കയിൽ മുങ്ങിക്കുളിക്കാൻ
വന്നൂ വിണ്ണിലച്ചന്തം….! ഇന്നു
വന്നൂ വിണ്ണിലെച്ചന്തം…!
കുന്നിൽ നീരാളമൂരിവിരിക്കുമീ
കന്യകയാരുടെ സ്വന്തം--!?
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ