കണ്ടവരുണ്ടോ..?
കാപ്പിരി-: ഇല്ലായ്മയെ ആരെങ്കിലും കണ്ടിട്ടുണ്ടോ-?
മുപ്പിരി-: ആരെവിടെ എന്നു കണ്ടതും കാണുന്നതും കാണാൻ
പോകുന്നതും ഇല്ലായ്മയെ മാത്രം-!
കാപ്പിരി-: അപ്പോ ഈ ഇല്ലായ്മയുടെ ലക്ഷണമെന്താണ്-?
മുപ്പിരി-: കാണപ്പെടുക എന്നതുതന്നെ.
കാപ്പിരി-: ങെ..! അപ്പോൾ… ഉണ്മയുടെ ലക്ഷണമോ…?
മുപ്പിരി-: കാണപ്പെടുകയില്ല എന്നതുതന്നെ.
കാപ്പിരി-: ഉദാഹരണം-?
മുപ്പിരി-: ‘ഞാൻ‘.
കാപ്പിരി-: ഇല്ലായ്മക്കോ-?
മുപ്പിരി-: ‘എന്റെ‘
‘ഞാ’നാണുള്ളതെന്നറിഞ്ഞി-
ട്ടെന്റെതിനെമിഴിപ്പവ-
ന്നുണ്ടാമെന്തുവന്നെന്നാലും
ചുണ്ടത്തൊരൊഴിയാച്ചിരി…!
ചുണ്ടത്തൊരൊഴിയാച്ചിരി…!
'നിത്യമാധവം'
--മധു
--മധു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ