link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ആരാണു ഞാൻ…..?

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

ആരാണു ഞാൻ…..?





സ്വന്തമായ്ക്കാണുന്നൊരീ 
ദേഹവും രോഗം വന്നാൽ
സങ്കടംവരുത്തുന്ന 
ശത്രുവായ് മാറുന്നല്ലോ…!

ബന്ധുരമനോരാജ്യ-
മന്ദിരം തീർക്കും സ്വന്തം
ചിന്തയും വേഷംമാറും
ഭയമായ് പേടിപ്പിക്കാൻ--!!

ഇത്തരം കണ്ടാലെ'ന്റേ'-
തൊന്നുമേ ‘ഞാന’ല്ലാതാ-
യുത്തരം തേടിപ്പോകു-
മാരാണുഞാനെന്നാരും..!

                    -മധു,മുട്ടം
                                                                                   

അഭിപ്രായങ്ങളൊന്നുമില്ല: