പാട്ടു കവിത
പാൽക്കടലിൽ കുളിച്ചുകുളിച്ചാ-
പാലാഴിപ്പെണ്ണിനെ വളച്ചെടുത്താ-
പാമ്പിൻമെത്തമേൽ കിടപ്പും….ആ
പാമ്പിന്റെ വൈരിമേൽ നടപ്പും….!!
പറയും ഞാനെല്ലാം പറയും…. ആ
മറയും വല്ലാത്തമുറയും…!
പറഞ്ഞുവരുമ്പോൾ ‘പര’ദോഷം…
അറിഞ്ഞുവരുമ്പോൾ പരിതോഷം…!!
ണത്താർമാനിനീനൃത്തം
നുകരാൻ
മുപ്പാരെല്ലാം കണ്ണേറാൽ
തീർത്താ-
ത്തൂണിലും പിന്നെ
തുരുമ്പിലും വരെ
മറഞ്ഞുമൊളിഞ്ഞുമൊളിസേവ……!!
പറയും ഞാനെല്ലാം പറയും……ആ
മറയും വല്ലാത്തമുറയും….!
കറുമ്പൻ
കാലിച്ചെറുക്കനായി-
ക്കുറുമ്പുംകാട്ടിക്കറങ്ങും
കാലം
ഇടയപ്പെണ്ണിനെ വലച്ചു…..; പോയി-
ട്ടരചപ്പെണ്ണിനെപ്പിടിച്ചു….;
ഇടിച്ചുമാമനെപ്പൊടിച്ചു…; മുടി-
യഴിച്ചപെണ്ണിനെത്തുണച്ചു….:
ഒഴക്കവൽക്കിഴി
കിടച്ചപ്പോൾ ചേടി-
പ്പണിക്കു
വേളിയെയയച്ചു…..!!
പറയും ഞാനെല്ലാം പറയും….ആ
‘മറ’യും വല്ലാത്തമുറയും…!
പറഞ്ഞുവരുമ്പോൾ ‘പര‘ ദോഷം….
അറിഞ്ഞുവരുമ്പോൾ
പരിതോഷം..!
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ