കാണാൻ ചേലുള്ള വീണപ്പെണ്ണേ…
പാട്ടു മറന്നിട്ടോ പാണൻ മറന്നിട്ടോ
നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?
കേട്ടല്ലോ നന്തുണിപ്പെണ്ണേ നിന്നെപ്പണ-
ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും
പാണൻ പരതി നടന്നെന്നും…നീ പുത്ത-
നീണങ്ങൾ കേട്ടു മയങ്ങിയെന്നും…!
പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ
പാണച്ചെറുക്കനെയോർമ്മയുണ്ടോ..?
ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ
മാറത്തു പൂത്ത പുളകമുണ്ടോ…?
പണ്ടൊക്കെ നിൻകൊച്ചു മോഹങ്ങളെ
ചെണ്ടണിയിക്കാനവൻ കൊതിച്ചു
തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ
കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ….
നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..
കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..
കാംഭോജി-കല്ല്യാണി രാഗമാല..
കേദാരഗൌളകൊണ്ടക്ഷമാല..
മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ…
മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..
എല്ലാം മറന്നുവോ വീണപ്പെണ്ണേ…!നീ
എല്ലാം മറന്ന പൊൻ രാവുകളും…!
എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ…?നീ
എന്തോമറന്നിട്ട നാഗക്കാവോ.. ?
ചിന്തൊന്നു മൂളിയ കന്നിക്കാവോ…?
കന്നേപ്പറമ്പിലെ കുന്നിക്കാവോ…?
കാവൂട്ടുന്നാളിലെ പാതിരാവോ…?
കാർത്തികപൂത്തമൂവന്തിക്കാവോ…!?
കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ
ചായം ചിതറിയ സ്വപ്നക്കാവോ….?
-മധു,മുട്ടം
6 അഭിപ്രായങ്ങൾ:
അസ്സൽ പാണപ്പാട്ട്.
അസ്സലായി.
അസ്സൽ പാണപ്പാട്ട്.
അസ്സലായി.
അഭിപ്രായം രേഖപ്പെടുത്തിയതിനും പ്രോത്സാഹനത്തിനും നന്ദി സുധീ
-മധു
അഭിപ്രായം രേഖപ്പെടുത്തിയതിനും പ്രോത്സാഹനത്തിനും നന്ദി സുധീ
-മധു
Nice!
Thiet Ke Nha Dep
Hữu Tú Trương
Thanks for the comment.
Madhu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ