link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഡിസംബർ 2014

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഡിസംബർ 4, വ്യാഴാഴ്‌ച

നിരക്ഷരരും പണ്ഡിതനും


               
      നിരക്ഷരരും പണ്ഡിതനും

നിയമജ്ഞൻ നീതിജ്ഞനല്ലെങ്കിൽ 
നിരക്ഷരൻ.
ബ്രഹ്മാനന്ദാർത്ഥിയല്ലെങ്കിൽ സംഗീതജ്ഞൻ 
സംഗീതനിരക്ഷരൻ.
പൂജ്യപൂർണജ്ഞനല്ലെങ്കിൽ ഗണിതജ്ഞൻ 
നിരക്ഷരൻ.
ഊർജ്ജധാമജ്ഞനല്ലെങ്കിൽ ഊർജ്ജതന്ത്രജ്ഞൻ 
ഊർജ്ജതന്ത്രനിരക്ഷരൻ.
സാകല്യോപാസകനല്ലെങ്കിൽ ലാകാരൻ 
സമ്പൂർണ്ണനിരക്ഷരൻ.
പരമഹിതജ്ഞനല്ലെങ്കിൽ സാഹിത്യകാരനും
പരമരസജ്ഞനല്ലെങ്കിൽ കവിയും 
പരമനിരക്ഷരർ.
കാരുണ്യവാനല്ലെങ്കിൽ ഭിഷഗ്വരൻ 
നിരക്ഷരൻ.
പ്രേമമില്ലാത്ത പണ്ഡിതൻ പാമരൻ.
പ്രേമമുള്ള പാമരൻ പണ്ഡിതൻ.
                                         നിത്യമാധവം- മധു,മുട്ടം