link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ജനുവരി 2015

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, ജനുവരി 31, ശനിയാഴ്‌ച

ചോദ്യക്കടങ്കഥ


              
       

കുടയുംചൂടിനിന്ന് മേക്കാറ്റുകളെക്കൊണ്ട് മേഘക്കടങ്കഥക്കെട്ടുകൾ ചുമപ്പിക്കുന്ന കടങ്കഥമുതലാളിയായ ആകാശത്തോട് ഞങ്ങളുടെ ആറ്റുവക്കത്തെ കുഞ്ഞിക്കാറ്റു വിളിച്ചുപറഞ്ഞു :

ഇറക്കിക്കെ....ഇറക്കിക്കേ…. ഒരു കടങ്കഥയിറക്കിക്കേ……നോക്കട്ടെ-!

അന്നു വല്ല്യകോളൊന്നുമില്ലാത്തതുകൊണ്ടോ എന്തോ അതുകേട്ടപ്പോഴേ നിരനിരയായി നീങ്ങുന്ന പലതരം കടങ്കഥച്ചുമടുകൾക്കിടയിലൂടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് ആകാശം ഞങ്ങളുടെ ആറ്റുകടവിലേക്കിട്ടുതന്നു.. ഒരു കടങ്കഥ--! 

ആറ്റുകടവിലെ വെള്ളത്തിൽ കാല് നനച്ചുനിന്ന കടങ്കഥയുടെ കാവിക്കുപ്പായത്തിലേക്കു നോക്കി ഞങ്ങളിരിക്കെ കടങ്കഥ പറഞ്ഞു -: ചിന്തയിൽപ്പെട്ടുപോയിരിക്കുന്നു എന്നതാണു മനുഷ്യൻ എന്ന ഈ സങ്കടക്കടങ്കഥയിലെ പ്രശ്നം -! ചിന്തയിൽ നിന്നെങ്ങനെ  കരകയറും-?  ലളിതമാ…..ഒന്ന് ശ്രമിച്ചു നോക്ക്—! ”

അതോടെ ഞങ്ങൾ ശ്രമംതുടങ്ങി…. എത്ര ചിന്തിച്ചിട്ടും ഒരു പോംവഴി കാണുന്നില്ല….! എന്താ-! വല്ലതുമൊരുവഴി തോന്നുന്നോ.--!!  ശ്രമിച്ചു നോക്ക് പയങ്കര ഓഫറാ--!!

                                                                                                -മധു,മുട്ടം 

2015, ജനുവരി 28, ബുധനാഴ്‌ച

മന്ത്രകോടിമണക്കുന്ന സന്ധ്യയിൽ …




നിന്റെ നീലസമുദ്രമാകവേ

മന്ത്രകോടിമണക്കുമീ-

സന്ധ്യയിൽ രാഗസന്ധ്യ സീമന്ത

കുങ്കുമം ചാർത്തിനിൽക്കവേ..  

എന്റെയുള്ളിലെ കാവുണർത്തുന്ന 

നന്തുണിപ്പെണ്ണുമൂളുമീ-

ചിന്തുമായ് നിന്റെ കോലകത്തിന്റെ 

ദന്തഗോപുരവാതിലിൽ

നിന്നു കാക്കവിളക്കിലോർമ്മതൻ

നെയ്യൊഴിച്ചു തെളിപ്പു ഞാൻ..

                      
                  -മധു,മുട്ടം

2015, ജനുവരി 9, വെള്ളിയാഴ്‌ച



    രസിക്കാ‍ൻ വന്നവർ

സിദ്ധാന്തൻ-: പേടി ആസ്വദിക്കാൻ ടിക്കറ്റെടുത്തു കയറിയവർ പേടിപ്പിക്കുമ്പോൾ പേടിച്ചാലോ-! ഹും-! ജീവിതത്തിലെ ദു:ഖങ്ങളെയുംഭയങ്ങളെയുമൊക്കെ അങ്ങനെ മാത്രമേ കാണേണ്ടൂ…, സുഖങ്ങളെയും-! പക്ഷേജീവിതം ദു:ഖിപ്പിക്കുമ്പോൾ നാം അതിനെനോക്കിരസിക്കാൻ മറക്കുന്നു…! ഇല്ലേ-!?“
മുഗ്ദ്ധാന്തൻ-:   ‘’ദു:ഖത്തെ നോക്കി രസിക്കുക എന്നു പറഞ്ഞാൽ…!? എന്താണ്-? അതെങ്ങനെയാണ്-?”
സിദ്ധാന്തൻ-: ‘’ദു:ഖം തീർച്ചയായും ദു:ഖിപ്പിച്ചു വേണമല്ലോ രസിപ്പിക്കാൻ-! പേടിച്ചു രസിക്കാൻ ടിക്കറ്റെടുത്തവരെ പേടിപ്പിച്ചാലല്ലേ അവർ തൃപ്തരാകൂ-!
മുഗ്ദ്ധാന്തൻ-: ഹൊറർ സിനിമയും മറ്റും കണ്ടുരസിക്കുന്നവർക്ക് തങ്ങൾ അതിൽനിന്നു സുരക്ഷിതരാണെന്ന ബോധമായിരിക്കും. രസത്തിനു അതൊരു പ്രധാനകാരണവുമാണല്ലോ-! എന്നാൽ ജീവിതത്തിൽ പേടിയും ദു:ഖവുമൊക്കെ അനുഭവിക്കുമ്പോൾ തിയേറ്ററിലെപ്പോലെ തങ്ങൾ അതിൽ നിന്നു സുരക്ഷിതമായ അകലത്തിലാണെന്നു വിചാരിക്കാനാവില്ലല്ലോ-!!”
സിദ്ധാന്തൻ-: അതെ-! എന്നുവച്ചാൽ അങ്ങനെ വിചാരിക്കാൻ പോലും   കഴിയാത്തത്ര തീവ്രതയോടെ ജീവിതം നമ്മെ എന്തും സത്യമെന്നു തൊന്നത്തക്ക വിധത്തിൽ തീവ്രമായി അനുഭവിപ്പിച്ചു രസിപ്പിക്കുന്നു എന്നർത്ഥം-!! അതായത്….‘പോര- ഇത്തിരികൂടി വരാനുണ്ട്…’ എന്നു സാധാരണ നമ്മൾ  നാടകവും സിനിമയും മറ്റും കണ്ടിട്ട് പറയുമ്പോലെ ഒരുപഴിയും പറയാൻ പഴുതില്ലാതെ ജീവിതം നമ്മെ അടിമുടി അടക്കി അങ്ങു രസിപ്പിച്ചുകളയുന്നു--!
അതല്ലേ സത്യം-?! ”
മുഗ്ദ്ധാന്തൻ-: അങ്ങനെ പറയാൻ എങ്ങനെ പറ്റും-?! ” 
സിദ്ധാന്തൻ-: അങ്ങനെയല്ലേ പറയാൻ പറ്റൂ-!!”
മുഗ്ദ്ധാന്തൻ-: എന്തുകൊണ്ട്-!?”
സിദ്ധാന്തൻ-:പറയാം. ഏത് അനുഭവങ്ങളെയും ഒന്നടുത്തു നിന്നു പരിശോധിച്ചു നോക്കൂ-! അനുഭവിക്കുന്ന ആൾ അഥവാ അയാളുടെ ആത്മസത്ത എന്ന അനുഭവസാക്ഷി   അനുഭവത്തിൽ പെടുന്നതേയില്ല-! സാക്ഷി എപ്പോഴും സാക്ഷ്യത്തിൽ നിന്നു സുരക്ഷിതമായ അകലത്തിൽ ആയിരിക്കും-!! അതുകൊണ്ടാണ് അയാൾക്ക്  അനുഭവം അനുഭൂതമകുന്നത്-! ഒന്ന് അനുഭവിച്ചോ- എങ്കിൽ അനുഭവിച്ച ആൾ  അനുഭവം' ആകുകയേയില്ല-!!  ഞാൻ അനുഭവിക്കുന്ന തലവേദന എന്റെ തലവേദനയാവാം- പക്ഷേ ഒരിക്കലും ഞാൻ തലവേദനയാകുകയില്ല്ല്ല-!!  അതുകൊണ്ടാണ് അത് അനുഭവിക്കാൻ കഴിയുന്നത്. ഇത് അറിയുന്നതാണ് സാക്ഷാൽ ആത്മവിദ്യ’--!! 
അഭ്യാസത്തിലൂടെ ആത്മവിദ്യ’ അനാവൃതമായാൽ  നാം  സകല അനുഭവങ്ങളിൽ നിന്നും സുരക്ഷിതമായ അകലത്തിലാണെന്നു തിരിച്ചറിയുകയും അതോടെ നാമൊക്കെ  താനെന്ന സ്വന്തം കഥാപാത്രത്തിന്റെ  സുഖദു:ഖങ്ങളെ നോക്കി രസിക്കാൻ തുടങ്ങുകയും ചെയ്യും എന്നത് ഉറപ്പല്ലേ!? ഏതു പോലെ-! സ്വന്തം മരണംപോലും അല്പംകൂടി നന്നാക്കാമായിരുന്നു എന്ന് രാമനാൽ വധിക്കപ്പെടുന്ന ബാലിയുടെ വേഷം രംഗത്ത് അവതരിപ്പിച്ച്  പോരാ—” 
എന്നു സ്വയം തോന്നിയ നടനെപ്പോലെ…..! 
എന്താ-? എന്തു തോന്നുന്നു-?

                                                             ( നിത്യമാധവം ) -മധു,മുട്ടം