link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഓഗസ്റ്റ് 2015

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഓണത്തുമ്പി


   

[നാടകീയ സംഘനൃത്തഗാനം]

ശ്ചാത്തലത്തിൽ പൂമുഖവും 
അറപ്പുരയുമുള്ള രു ഓണമുറ്റം.
[പാടാനും നൃത്തം ചെയ്യാനും വിരുതുളള
 കൌമാരക്കാരായ കുറച്ച് പെൺകുട്ടികളും  
ആൺകുട്ടികളും, പിന്നെ കുറച്ചു 
യുവതികളും വേണം.
പശ്ചാത്തലത്തിൽ അറപ്പുരയുടെ 
പൂമുഖത്തു കവഞ്ചിയിൽ 
പ്രസരിപ്പുള്ള കാരണവർ
പൂമുഖത്തിണ്ണയിലുംചെറുതിണ്ണയിലും 
നിറയെ ഓണക്കോടിയുടുത്തു 
ഉത്സാഹപൂർവം കാഴ്ചക്കാരായി 
കൂടിയിരിക്കുന്ന മുത്തശ്ശിമാർ മുതൽ 
പലപ്രായത്തിലുമുള്ള  
സ്ത്രീപുരുഷന്മാർ
മുറ്റത്ത് അത്തപ്പൂക്കളത്തിനടുത്ത് 
പൂക്കുലയുമായി തുള്ളാനിരിക്കുന്ന 
ഒരുപെൺകുട്ടിയും  അവൾക്കുചുറ്റും  
ആൺകുട്ടികളും 
പെൺകുട്ടികളുമടങ്ങുന്ന 
പാട്ടുകാരുടെസംവും..
സംഘത്തിലെ ഒരു പെൺകുട്ടി 
കൈത്താളത്തോടെ ആദ്യവരി 
പാടിത്തുടങ്ങും. 
തുടർന്നുള്ള  ഓരോവരി
പാടിക്കൊണ്ട്  
തുമ്പിതുള്ളൽ സംഘത്തിലെ 
ഓരോ കുട്ടിയും
കൂട്ടത്തിൽചേരും
പിന്നെ എല്ലാം സംവിധായകന്റെ
ഔചിത്യം പോലെ.]

പെൺകുട്ടി 1-:  
ഞ്ഞം പോയിട്ടും, പാടമൊഴിഞ്ഞിട്ടും
2-:
പുന്നെല്ലിൻ നിറപ്പൂക്കണികണ്ടിട്ടും
3-:    
പൂവിരിഞ്ഞിട്ടും
പൂപ്പടകണ്ടിട്ടും
4-:  
പൂവായപൂവൊക്കെ പൂവല്ലിതന്നിട്ടും   
 1-:    
പൂവിളിച്ചിട്ടും
പൂക്കുലതന്നിട്ടും
നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ..!?
പെൺകുട്ടികളുടെകൂട്ടം--:   
നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?

ആൺകുട്ടി-1-:
ചിങ്ങത്തേരേറിത്തമ്പുരാൻ വന്നിട്ടും
 2-:   എങ്ങും പൊന്നോണപ്പൂവിളി കേട്ടിട്ടും
 3-:   ആർപ്പുവിളിച്ചിട്ടും
 4-:   ആളേറെവന്നിട്ടും
        ആകാശത്തുമ്പത്തെപ്പൂനുള്ളിത്തന്നിട്ടും 
 1-:   നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ
 ആൺകുട്ടികളുടെകൂട്ടം--:  
 നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
ന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?
ന്തേ നീ തുള്ളാത്തൂ കൊച്ചുതുമ്പീ---!?

ആൺ-: 
നാണം വന്നിട്ടോ നാലാളെക്കണ്ടിട്ടോ
നീയെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ---!?                         

പെൺ-:   
മാരൻ വന്നിട്ടോ കോടിയുടുത്തിട്ടോ
ഇന്നെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ.!?

ആൺ-:     
താളം പോരാഞ്ഞോ..? 
തപ്പടി പോരാഞ്ഞോ
പാടാനീ ഞങ്ങൾ പോരാഞ്ഞിട്ടോ!?
പെൺ-:    
പൂവു പോരാഞ്ഞോ..?
 പൂക്കുല പോരാഞ്ഞോ
പൂമുറ്റത്തുമ്പിക്കളമ്പോരാഞ്ഞോ?

തുമ്പിക്കുവേണ്ടി
രണ്ടു പെൺകുട്ടികൾ-:
താളം പൊരാഞ്ഞല്ല
തപ്പുപോരാഞ്ഞല്ല
താളത്തിൽ തുള്ളാനറിയാഞ്ഞല്ല
നാണം വന്നല്ല, 
നാലാളെക്കണ്ടല്ല…  
മേളത്തിൽ തുള്ളാനറിയാഞ്ഞല്ല
ആൺസംഘം-: 
പിന്നെന്തേ തുള്ളാത്തൂ കൊച്ചുതുമ്പീ..!? 
തുള്ളാത്തതെന്താണു കള്ളത്തുമ്പീ!?

തുമ്പിക്കുവേണ്ടിപെണ്ണൊരുത്തി-:     
ആവണിപ്പൂവണി മുറ്റമൊരുക്കണം
ആയിരം നെയ്ത്തിരിത്താലം വേണം,
അറതുറക്കണം നിറനിറയ്ക്കണം
പൊലി പൊലിയ്ക്കണം വീട്ടുകാരേ--!!

ആൺസംഘം 
അത്യുത്സാഹത്തോടെ
ഏറ്റുപാടുന്നു-:  
 ങാ.!
ആവണിപ്പൂവണി മുറ്റമൊരുക്കണം
ആയിരം നെയ്ത്തിരിത്താലം വേണം,
അറതുറക്കണം നിറനിറയ്ക്കണം
പൊലി പൊലിയ്ക്കണം വീട്ടുകാരേ--നല്ല
പൊലി പൊലിയ്ക്കണം വീട്ടുകാരേ--!!

പൂമുഖത്തു ചാരുകസേരയിൽ
പ്രസരിപ്പോടെകാരണവർ
വള്ളപ്പാട്ടിന്റെ താളത്തിൽ-ഈണത്തിൽ-:

 തപ്പു വേണം തകിൽ വേണം 
 ചെപ്പടികളൊക്കെ വേണം,
 മുപ്പുരവൈരിതൻമുഖപ്രസാദം വേണം
 സർവ്വമംഗലാതൃപ്പാദേ 
താളം കോളു കൊള്ളുവാനാ
നല്ല തിരുവാതിരയും കുമ്മിയും വേണം.!

(ആൺകുട്ടികൾ ഉത്സാഹത്തോടെ 
അത് ഏറ്റുപാടും.
പെൺകുട്ടികൾ അതേവരികൾ
 തിരുവാതിരപ്പാട്ടിന്റെ 
ഈണത്തിലുംതാളത്തിലും 
പാടിക്കൊണ്ടു തുമ്പിപ്പെണ്ണിനു 
ചുറ്റുമായി വൃത്തത്തിനിന്നു 
മനോഹരമായി തിരുവാതിര 
അവതരിപ്പിക്കുന്നു.
അതേ തിരുവാതിരയുടെ 
തുടർച്ചയായി താളവും 
ഈണവും മാറി
യുവതികളുടെ ഒരു സംഘം
 തുടരുന്ന പാട്ട്---)
ലാസ്യഭംഗിയോടെ 
ഒരു യുവതിയായ നായിക-:
മുല്ലബാണൻ വില്ലാലൊന്നു
തല്ലീഎൻ തോഴിമാരേ!
അല്ലിലവൻ വരും എന്നു 
ചൊല്ലിയതോ സഖിമാരേ..!?
ചില്ലിയിടത്തിടക്കിടെ 
തുള്ളീ..പൊയ്യല്ലേ ബാലേ..!?
അല്ലിലവൻ വരുമെന്നു 
ചൊല്ലിയതല്ലല്ലീ തോഴീ..!?
                  (മുല്ലബാണൻ..)
സഖിമാർ-:    
വെള്ളിമേഘരഥമേറി 
വല്ലഭനിന്നണയുമ്പോൾ
അല്ലിയാമ്പൽക്കള്ളി 
ഇമതല്ലീയെന്നാലോ തോഴീ..!?
{ വെള്ളിമേഘരഥമേറി
[പല സംഗതികൾ ചേർത്തു വിസ്താരം]
നായിക-:      
ഉള്ളം പിടഞ്ഞോടി 
ഞാനും ചെല്ലും,
നൈതാമ്പൽപ്പൂവെ കിള്ളും
മാരനെൻകവിൾ നുള്ളും
ഞാനാ മാറിലെ
മംഗലമാല്യമായ് മാറും! 
{മുല്ലബാണൻ.} 
              
ആൺകുട്ടികൾ-:  
വന്നല്ലോ വന്നല്ലോ 
തുമ്പികാണാൻ
തുമ്പംകളഞ്ഞ
മാവേലിമന്നൻ.
തുമ്പിക്കു തുള്ളാൻ 
തുടിച്ചുതുള്ളാൻ
തമ്പുരാൻ ‌താളത്തി-
ലാടിത്തുള്ളാൻ
കുമ്പയ്ക്കു കുമ്മി 
കുടയ്ക്കു കുമ്മി
ചെമ്മെയടി-
യ്ക്കിരയിമ്മൻകുമ്മി..
              
യുവതികളുടെ സംഘം-:
വീരവിരാടകുമാര വിഭോ-
ചാരുതര ഗുണ സാഗര ഭോ-!
താളത്തിൽത്തുള്ളീധരികിട
മേളത്തിൽത്തള്ളീ-ധിഗിത്തകോം
താനന്നാതല്ലീ-മേളിച്ചിങ്ങനെ
താളത്തൊടു മേളത്തൊടു 
കൂടിക്കളിയാടിപ്പല-
ചേലൊത്ത കുമ്മിയടിച്ചിടേണം-നല്ല
താളത്തിൽക്കുമ്മിയടിച്ചിടേണം!

[തുമ്പിതുള്ളാൻ പൂക്കുലയും 
ചൂടിരിക്കുന്നപെൺകുട്ടിക്കു ചുറ്റും 
കൂടുതൽ അടുത്തുകൂടി 
ആൺ-പെൺസംഘങ്ങൾ 
ഒന്നിച്ച് അടിക്കടി മുറുകുന്നതാളത്തിൽ-:

തുമ്പീ തുമ്പീ കള്ളത്തുമ്പീ---! -
ക്കുമ്മിക്കുതുള്ളെടി  പിള്ളത്തുമ്പീ..!
തുള്ളെടി തുള്ളെടീ ഓണത്തുമ്പീ
പൊന്നോണത്തപ്പന്റെ കൊച്ചുതുമ്പീ
തുമ്പീ..തുമ്പീ.. തുള്ളിക്കോ തുമ്പീ--! -
ക്കുമ്മിക്കു താളത്തിൽത്തുള്ളു തുമ്പീ
തുള്ളെടീ തുള്ളെടീ തുള്ളാട്ടംതുള്ളിയി-
പ്പൂക്കുലതുള്ളിച്ചുറഞ്ഞു തുള്ള്
തുള്ളെടീ തുള്ളെടീ ചിങ്ങത്തുമ്പീ
അങ്ങേലെ നാത്തൂന്റെ കൊച്ചുതുമ്പീ..
തുള്ളിക്കു തുള്ളി തുടിച്ചുതുള്ളി
പള്ളിക്കുടമൂത്തോടൊത്തുതുള്ളി
തള്ളക്കും പിള്ളക്ക്ക്കും കൂടെത്തുള്ളി
പിന്നെക്കളത്തിലേയ്ക്കേറിത്തുള്ളി
പൊന്നോണമുറ്റത്തിന്നാകെത്തുള്ള്!

[ പാട്ടിന്റെ താളം മുറുകുന്നു.. 
കൊച്ചുകള്ളത്തുമ്പിയുടെ കൈയ്യിലെ
പൂക്കുലയിൽ  താളം മെല്ലെമെല്ലെ 
തെളിഞ്ഞു അടിക്കടിമുറുകി
പ്രകടമായ തുള്ളൽച്ചലനമായിമാറുന്നു.
ഒടുവിൽ കൂട്ടമായ 
ആർപ്പോഹിയ്യോ'
വിളിയിൽ കലാശിക്കുന്നു.]
           -മധു,മുട്ടം