2015, നവംബർ 28, ശനിയാഴ്‌ച
2015, നവംബർ 18, ബുധനാഴ്‌ച
ചില ചില മോഹങ്ങൾ...
ചില ചില മോഹങ്ങൾക്കു
ചിലമ്പുണ്ടോ….!?കാലിൽ
കിലു കിലെ കിലുങ്ങുന്ന
കിങ്ങിണിത്തളയുണ്ടോ…..!?
തളയിട്ടു കരളിന്റെ
തളമാകെ ഓടിയോടി
ഒളിവിൽപ്പോയ് മണിചിന്നും
ചിരിയുണ്ടോ…!?മായാ-
മറയിൽ നിന്നൊളികണ്ണാൽ
കളിയുണ്ടോ…!?
(ചില..ചില..
അരയിൽ കിങ്ങിണിയുണ്ടോ…!?.
നെറുകയിൽ പീലിയുണ്ടോ…. !?
ഒരുകൈയിൽ കുഞ്ഞോട-
ക്കുഴലുണ്ടോ……!? മെയ്യിൽ
മരതക മണിവർണ്ണ-
പ്പൊലിമയുണ്ടോ….!?
(ചില..ചില..
ഇടയിൽ വിങ്ങുന്ന നെഞ്ചിൻ
യമുനാ തീരത്തൊരു
ഇടയനെപ്പോലുള്ള
വരവുണ്ടോ….!?ഓട-
ക്കുഴലൊലിയമൃതാലെ
തഴുകലുണ്ടോ… !?
(ചില..ചില..
-മധു,മുട്ടം
2015, നവംബർ 2, തിങ്കളാഴ്‌ച
ത്രേതായുഗം വീണ്ടും പിറന്നാൽ
ത്രേതായുഗം വീണ്ടും പിറന്നാൽ
ത്ര്യംബകം വീണ്ടുമൊടിഞ്ഞാൽ
രാമായണത്തിലെ നായിക വീണ്ടും
മായാ മാനിനെ കാണും- വാല്മീകി-
മാമുനി അതുകണ്ടു ചിരിക്കും-!
അംബുജലോചനനന്നും പ്രിയതൻ
ചില്ലിവില്ലേറ്റകലും…
പണ്ടു മുഴങ്ങിയ
നിലവിളിവീണ്ടും
പഞ്ചവടികേട്ടു നടുങ്ങും…
ആ സ്വരമറിയും
അനുജനു മൈഥിലി
ആദ്യപ്രഹേളികയാകും…
(
ദണ്ഡകകാനന വനിയിൽ വിതുമ്പി
*ത്ര്യംബകോൽത്ഭവ ഒഴുകും..
രണ്ടുയുഗങ്ങളിൽ
സേതു ഉയർത്തി
തമ്പി തളർന്നു മയങ്ങും…
ആ മലരടികൾ
രാമൻ മിഴിനീർ
പാദ്യം കൊണ്ടു കുതിർക്കും….
(
-മധു,മുട്ടം
--------------------------------
* ഗോദാവരി നദി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)