ഇതാ.. ഇതാ…
ഈ
ആഹ്ലാദം.. എങ്ങുനിന്നാണു വരുന്നത്….!?
എങ്ങുനിന്നെങ്ങുനിന്ന്…!?
അമ്പലച്ചങ്കിലെ
അടയാളക്കല്ലിൽനിന്നോ….?
ആറിച്ചണയ്ക്കുന്ന
ആലിലക്കാറ്റിൽനിന്നോ…?
അങ്ങേക്കാവിലെ
അത്തിമരക്കൊമ്പിൽനിന്നോ…?
ഇങ്ങേൽക്കൊഞ്ചുന്ന
പാലിളഞ്ചുണ്ടിൽനിന്നോ…?
അതോ….
എനിക്കറിയാത്ത ഏതോ അൻപോലും
പാടത്തുനിന്നോ…?
ഇതാ…ഇതാ..
ഈ
ദു:ഖം… എങ്ങുനിന്നാണു
വരുന്നത്….!?
എങ്ങുനിന്നെങ്ങുനിന്ന്…!?
ആരോ
പോയ്‌മറഞ്ഞ നേർവഴിത്തുമ്പിൽനിന്നോ…?
ആരും
തിരിവയ്ക്കാക്കോവിലി-
ന്നുള്ളിൽനിന്നോ…?
ആളാരുംചെല്ലാതായോരക്കന്റെ
കുടിലിൽനിന്നോ…?
അത്താഴക്കലമുടച്ച
കൊട്ടിയമ്പലത്തിൽനിന്നോ…?
അതോ…
എനിക്കറിയാത്ത
ഏതോ നെഞ്ചാളും പാടത്തുനിന്നോ…?
ആൽമരച്ചോട്ടിൽ
ഒറ്റയ്ക്കിരുന്നവൻ പറഞ്ഞു:
ഹ്ലാദവും
ദു:ഖവും ആനന്ദത്തിൽനിന്നു വരുന്നു…!
-മധു,മുട്ടം